Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2nd Rank

കീം 2026: അഭിമാനമായി ധ്യാൻ തേജ്

ക​​ണ്ണൂ​​ർ: ക​​ഠി​​നാ​​ധ്വാ​​ന​​വും ആ​​ത്മ​​വി​​ശ്വാ​​സ​​വും കൈ​​മു​​ത​​ലാ​​ക്കി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കീം ​​പ​​രീ​​ക്ഷ​​യി​​ൽ സം​​സ്ഥാ​​ന​​ത്ത് ര​​ണ്ടാം റാ​​ങ്ക് നേ​​ടി കൂ​​ത്തു​​പ​​റ​​മ്പ് ചെ​​റു​​വാ​​ഞ്ചേ​​രി പൂ​​വ​​ത്തൂ​​ർ സ്വ​​ദേ​​ശി ധ്യാ​​ൻ തേ​​ജ് മ​​ണ​​പ്പാ​​ട്ടി നാ​​ടി​​ന് അ​​ഭി​​മാ​​ന​​മാ​​യി.

600 ൽ 586.1408 ​​സ്കോ​​ർ നേ​​ടി​​യാ​​ണ് ധ്യാ​​ൻ തേ​​ജ് ഈ ​​തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.​​ ആ​​ദ്യ ശ്ര​​മ​​ത്തി​​ൽ ത​​ന്നെ മി​​ക​​ച്ച റാ​​ങ്ക് സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി ലാ​​ണ് ധ്യാ​​നും കു​​ടും​​ബ​​വും.

പ്ല​​സ് ടു ​​വ​​രെ ചി​​റ്റാ​​രി​​പ്പ​​റ​​മ്പ് ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം വി​​ദ്യാ​​ർ​​ഥി​​യാ​​യി രു​​ന്ന ധ്യാ​​ൻ തു​​ട​​ർ​​ന്ന് പാ​​ലാ​​യി​​ലെ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ൽ ഒ​​രു വ​​ർ​​ഷം പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. ഉ​​യ​​ർ​​ന്ന പ​​ഠ​​ന​​ത്തി​​നാ​​യി ഐ​​ഐ​​ടി കാ​​ൺ​​പൂ​​രി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണ​​മെ​​ന്നാ​​ണ് ധ്യാ​​നി​​ന്‍റെ ആ​​ഗ്ര​​ഹം.

ഒ​​മാ​​നി​​ലെ ക​​സ​​ബ് സ്കൂ​​ളി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ പ്ര​​ദീ​​പ​​ൻ മ​​ണ​​പ്പാ​​ട്ടി​​യും ക​​ണ്ണ​​വം ഡെ​​ന്‍റ​​ൽ ക്ലി​​നി​​ക്കി​​ൽ ഡെ​​ന്‍റ​​ൽ അ​​സി​​സ്റ്റ​​ന്‍റാ​​യി ജോ​​ലി ചെ​​യ്യു​​ന്ന എ. ​​അ​​നീ​​ഷ​​യുമാ​​ണ് മാ​​താ​​പി​​താ​​ക്ക​​ൾ. ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ലോ​​ക് പ്രീ​​ത് സ​​ഹോ​​ദ​​ര​​നാ​​ണ്.

Latest News

Corehub Up